---
title: "യുവതിയെ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി: ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല     "
english_title: "The young woman was found dead in a hotel room"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30061/The-young-woman-was-found-dead-in-a-hotel room"
published_at: "2022-03-06T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62245452089d1_Screenshot_20220306_114848.jpg"
keywords: []
---

# യുവതിയെ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി: ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല     

> **Lead Summary:** തിരുവനന്തപുരം∙ തമ്പാനൂരില്‍ യുവതിയെ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശിനിയായ ഗായത്രി ആണു മരിച്ചത്. ഗായത്രിക്കൊപ്പം മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണിനെ കാണാനില്ല.

## Article Content

തിരുവനന്തപുരം∙ തമ്പാനൂരില്‍ യുവതിയെ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശിനിയായ ഗായത്രി ആണു മരിച്ചത്. ഗായത്രിക്കൊപ്പം മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണിനെ കാണാനില്ല.

ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.ഇരുവരും ഇന്നലെ ഉച്ചയ്ക്കാണ് ഹോട്ടലിൽ മുറിയെടുത്തത്. വൈകിട്ട് പ്രവീൺ മുറിയിൽ നിന്നു പുറത്തു പോയിരുന്നു. ആസമയം മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു.

രാത്രിയോടെ യുവതി മുറിയിലുണ്ടെന്നു പറഞ്ഞു ഹോട്ടലിലേക്ക് ഒരു ഫോൺ സന്ദേശം വന്നു. തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി മുറി കുത്തിതുറക്കുകയുമായിരുന്നു.വായിൽനിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ മൃതദേഹം.

വിഷം കഴിച്ചു മരിച്ചതാണോയെന്നു പരിശോധിക്കുന്നുണ്ട്. നേരത്തേ ഗായത്രിയെ കാണാനില്ലെന്ന് വീട്ടുകാർ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30061/The-young-woman-was-found-dead-in-a-hotel room)